Wednesday, 7 May 2014

Bangalore to Cochin In KSRTC Super Deluxe

    ബാംഗ്ലൂരിൽ നിന്ന് സാധാരണ വരുന്നത്  പ്രൈവറ്റ് ബസുകളിലോ അല്ലെങ്കിൽ കർണാടക KSRTC യോ ആയിരിക്കും ഈ പ്രാവശ്യം പതിവൊന്നു മാറ്റി നമ്മുടെ സ്വന്തം KSRTC യെ പിടിച്ചു. ഓണ്‍ലൈനിൽ ബുക്കിംഗ് ഒക്കെ ചെയ്തു വെറും 520 രൂപയെ ആയൊള്ളൂ ചാർജ് മറ്റു ബസുകൾ 600ന് മുകളിൽ ആണെന്നുള്ളത് ഓർക്കണം ഏതായാലും ടിക്കറ്റ്‌ ഒക്കെ പ്രിന്റ്‌ എടുത്ത് നേരത്തെ തന്നെ സ്റ്റോപ്പിൽ എത്തി. 4.15 ആയിരുന്നു സമയം ടിക്കറ്റിൽ പറഞ്ഞിരുന്നത് പക്ഷെ ബസ്‌ എത്തിയപ്പോൾ കുറച്ചു വൈകി ഏതാണ്ട് ഒരു മണിക്കൂർ. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല ബസിൽ അപ്പോൾ എനിക്ക് മനസിലായി നമ്മുടെ KSRTC നഷ്ടത്തിൽ ആകാൻ കാരണം. ടിക്കറ്റ്‌ ഒക്കെ കണ്ടക്ടറെ കാണിച്ചു ബസിൽ കേറി. ബസ്‌ പകുതിയും കാലി


ബസ്‌ ഒക്കെ നല്ല കണ്ടീഷൻ ആണ് നല്ല ലെഗ് സ്പേസ് ഉണ്ട്. വൃത്തിയും കുറവല്ല പക്ഷെ പ്രൈവറ്റ് ബസിൽ ഉള്ളപോലെ ലെഗ് സപ്പോർട്ട് ഇല്ല. അത് പ്രശനമില്ല കർണാടകയുടെ Non A/C ബസിലും ഇല്ലല്ലോ

St Johns സ്റ്റോപ്പിൽ നിന്ന് കേറിയിട്ട് ഇലക്ട്രോണിക് സിറ്റി എത്തിയപ്പോൾ ബസിൽ മുഴുവൻ ആളായി അപ്പോൾ വീണ്ടും എനിക്ക് ഒരു സംശയം  എങ്ങനെ KSRTC നഷ്ടത്തിൽ ആയി. പിന്നെ ഞാൻ ചെറുതായൊന്നു മയങ്ങി. എന്തോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് നോക്കുമ്പോൾ ഒന്നും പറ്റിയിട്ടില്ല പക്ഷെ എല്ലാരും പുറകിലോട്ട് നോക്കുന്നുണ്ട്. ബസ്‌ ഓടുന്നുണ്ട് പിന്നെ കുറച്ചു കഴിഞ്ഞു ബസ്‌ സൈഡിൽ ഒതുക്കി അപ്പോൾ എല്ലാരും പുറത്തിറങ്ങി ഞാനും ഇറങ്ങി നോക്കി ഏതാ പറ്റിയെ എന്ന് നോക്കണമല്ലോ. പിറകിലെ ഗ്ലാസിൽ ഒരു വണ്ടി വന്നു കുത്തിക്കേറ്റി ചില്ല് ചെറുതായി  പൊട്ടിയിട്ടുണ്ട് ഭാഗ്യം ആര്ക്കും ഒന്നും പറ്റിയില്ല. ബസിന്റെ താഴ്ഭാഗത്ത്‌ ഒന്നും പറ്റിയിട്ടില്ല മുകളിൽ മാത്രം ചില്ല് പൊട്ടി ഇത് എങ്ങനെ പറ്റി  എന്ന് ഞാൻ ആലോചികുമ്പോൾ ദാ വരുന്നു നമ്മുടെ താരം


ധിവനാ നമ്മുടെ വണ്ടിയിടെ മുകളിൽ പണി തന്നത്. അവന്റെ ആ നീണ്ടിരിക്കുന്ന സാധനം ആണ് വില്ലൻ. ഡ്രൈവറും കണ്ടക്ടറും സംഭവം സോൾവ്‌ ചെയ്യാൻ പോയപ്പോൾ ഞാൻ ഒരു പൊതി കപ്പലണ്ടി മേടിച്ചു. അമ്മോ അത് കുറെ ഉണ്ടായിരുന്നു അത്, തീർക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു. അപ്പോൾ ഒരു കാര്യം മനസിലായി തമിഴ് നാട്ടിൽ ഇപ്പോളും പത്തു രൂപയ്ക്കു വയർ നിറച്ചും കപ്പലണ്ടി കിട്ടുമെന്ന്. ഡ്രൈവറും കണ്ടക്ടറും സംഭവം സോൾവ്‌ ആക്കി വന്നു. ഞാൻ വെറുതെ കണ്ടക്ടറുടെ അടുത്ത് ചോദിച്ചു ഇതു ഇനി എങ്ങനെ സെറ്റ് ചെയ്യുമെന്നു പുള്ളി പറഞ്ഞു അതിപ്പോൾ ഡ്രൈവർക്ക് പണി ആയിട്ടുണ്ട് എന്ന് അപ്പോളും ഞാൻ ഓർത്തു KSRTC എങ്ങനെ നഷ്ടത്തിൽ ആയി എന്ന്.

പിന്നെ വീണ്ടും മയക്കം, ഉണർന്നപ്പോൾ എവിടെയോ നിർത്തിയിട്ടുണ്ട് ഫുഡ്‌ കഴിക്കാൻ സമയമായി ഒരു കച്ചറ കടയിൽ വണ്ടി നിർത്തിയിരിക്കുന്നു ഞാൻ ഓർത്തു ഇവർ എങ്ങനെ ഈ കട കണ്ടുപിടിച്ചു എന്ന്. ഏതായാലും പോയി കഴിക്കാൻ തന്നെ തീരുമാനിച്ചു. ഫുഡിനു രുചി കുറവായിരുന്നെങ്കിലും കാശ് കൂടുതൽ ആയിരിന്നു. പിന്നെ ഒന്ന് മൂത്രം ഒഴിക്കാൻ പോയപ്പോൾ അവിടെയും കാശ്. എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങി ഇത് ഏതാ സ്ഥലം എന്ന് കണ്ടുപിടിക്കാൻ വേണ്ടി മൊബൈലിൽ ഗൂഗിൾ എടുത്തു


ഏതോ ഒരു സ്ഥലം Thoppur എന്നാണ് മാപ്പിൽ. വീണ്ടും മയക്കം നോക്കുമ്പോൾ പാലക്കാട് എത്തി ബസ്‌ നല്ല പോക്കാണ്

നമ്മുടെ റോഡില 76 നല്ല സ്പീഡ് ആണു ഒരു 3 മണിക്കൂർ എടുത്തു കാണും ബസ്‌ എറണാകുളത്ത് എത്തി. അപകടം, ലേറ്റ്, ഫുഡ്‌ എല്ലാം ചേർത്ത് ഒരു രണ്ടര മണിക്കൂർ പോയിക്കാണും പക്ഷെ ബസ്‌ സമയത്ത് എത്തി വീണ്ടും ഒരു ചോദ്യം മാത്രം ബാക്കി എങ്ങനെ KSRTC നഷ്ടത്തിൽ ആയി


No comments:

Post a Comment